SignIn
Kerala Kaumudi Online
Saturday, 27 April 2024 3.37 AM IST

519 ഹോട്ടലുകൾക്ക് നല്ല ഭക്ഷണ സർട്ടിഫിക്കറ്റ്

hotel

 പേര് വെബ്സൈറ്റിലും ആപ്പിലും

തിരുവനന്തപുരം: ജനത്തിന് നല്ല ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ് ഏർപ്പെടുത്തിയ ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ഇതിനകം നേടിയത് 519 ഹോട്ടലുകൾ. തിരഞ്ഞെടുത്ത 673 ഹോട്ടലുകളിൽ മറ്റുള്ളവയ്ക്കും സ്റ്റാർ സർട്ടിഫിക്കറ്റ് ഉടൻ നൽകും.

സർട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിവരം ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമാക്കും. പുതുതായി സജ്ജമാക്കുന്ന ആപ്പിലൂടെയും സ്റ്റാർ ഹോട്ടൽ അടുത്തുണ്ടോയെന്ന് അറിയാം.

രണ്ട് വർഷത്തേക്ക് ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെ റേറ്റിംഗാണ് നൽകുന്നത്. ശേഷം വീണ്ടും പരിശോധന നടത്തും.

കടകൾ വലുതോ ചെറുതോ എന്നതല്ല, നല്ല ഭക്ഷണവും വൃത്തിയുള്ള സാഹചര്യവുമാണ് പ്രധാനം. ഫൈവ് സ്റ്റാർ റേറ്റിംഗ് കിട്ടിയാൽ ഗ്രീൻ കാറ്ററി. ഫോർ സ്റ്റാറിന് ബ്ലൂ, ത്രീ സ്റ്റാറിന് യെല്ലോ.

സർട്ടിഫിക്കറ്റിന്

6 ഘട്ടങ്ങൾ

1. ഭക്ഷ്യസുരക്ഷാ വകുപ്പിൽ അപേക്ഷ നൽകണം

2. ഭക്ഷ്യ സുരക്ഷാ ഓഫീസറുൾപ്പെട്ട സ്‌ക്വാഡിന്റെ പ്രീ ഓഡിറ്റിംഗ്

3. ഭക്ഷണ ഗുണമേന്മയും വൃത്തിയും ഉറപ്പാക്കാൻ പരിശോധന

4. ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കാൻ സമയം

5. ജീവനക്കാർക്ക് വേണ്ടിവന്നാൽ പരിശീലനം

6. എഫ്.എസ്.എസ്.എ.ഐ ഫൈനൽ ഓഡിറ്റ് നടത്തി സർട്ടിഫിറ്റ്

'ഹോട്ടലുകൾ തമ്മിൽ ആരോഗ്യകരമായ മത്സരം ഉണ്ടാകും. പൊതുജനങ്ങൾക്ക് നല്ലഭക്ഷണം ഉറപ്പാക്കാനും സാധിക്കും.'

-മന്ത്രി വീണാജോർജ്

സർട്ടിഫിക്കറ്റ്

ലഭിച്ച സ്ഥാപനങ്ങൾ

തിരുവനന്തപുരം 5

കൊല്ലം 36

പത്തനംതിട്ട 19

ആലപ്പുഴ 31

കോട്ടയം 44

ഇടുക്കി 20

എറണാകുളം 57

തൃശൂർ 59

പാലക്കാട് 60

മലപ്പുറം 66

കോഴിക്കോട് 39

വയനാട് 12

കണ്ണൂർ 46

കാസർകോട് 25

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOTEL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.