തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ 'ലിറ്റിൽ കൈറ്റ്സ്' യൂണിറ്റുകളിലെ 2022-25 ബാച്ചിലേക്ക് 103548 കുട്ടികൾ പ്രവേശനപരീക്ഷയെഴുതി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് മലപ്പുറം ജില്ലയിലാണ് (13000). സോഫ്റ്റ്വെയർ അധിഷ്ഠിത മൂല്യനിർണയം നടത്തി ഒരാഴ്ചയ്ക്കകം ഫലം പ്രസിദ്ധപ്പെടുത്തുമെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു പരീക്ഷ എഴുതിയവരിൽ 60000 പേർക്ക് വിവിധ യൂണിറ്റുകളിലായി പ്രവേശനം ലഭിക്കും. പ്രവേശനം നേടുന്നവർക്ക് മൂന്ന് വർഷങ്ങളിലായി ഹാർഡ്വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിംഗ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമേ മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ഇ കൊമേഴ്സ്, ഇ ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ തുടങ്ങി മേഖലകളിൽ പരിശീലനം നൽകും.
അക്വാകൾച്ചർ പരിശീലനം
തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 20നും 38നും മദ്ധ്യേ പ്രായമുള്ളവർക്ക് 8 മാസത്തെ അക്വാകൾച്ചർ പരിശീലനം നൽകും. ബി.എസ്സി അക്വാകൾച്ചർ/വി.എച്ച്.എസ്.ഇ അക്വാകൾച്ചർ പൂർത്തികരിച്ചവരായിരിക്കണം. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ദക്ഷിണമേഖല (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം), മദ്ധ്യമേഖല (എറണാകുളം, തൃശ്ശൂർ, ഇടുക്കി, പാലക്കാട്), ഉത്തരമേഖല (മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്) തിരിച്ചായിരിക്കും ഇന്റർവ്യൂ. ഓരോ മേഖലയിൽ നിന്നും നാല് പേരെ തിരഞ്ഞെടുക്കും. പരിശീലന കാലയളവിൽ പ്രതിമാസം 10,000 രൂപ സ്റ്റൈപെൻഡ് അനുവദിക്കും. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ 10നു മുൻപായി ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഓഫീസ് (ട്രെയിനിംഗ്) കിഴക്കേ കൊടുങ്ങല്ലൂർ, യു.സി.കോളേജ്.പി.ഒ, ആലുവ, പിൻ- 683102 വിലാസത്തിലോ ddftrgkadungallur@gmail.com മുഖേനയോ സമർപ്പിക്കണം. അപേക്ഷ ഫോറം ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |