കൊടുങ്ങല്ലൂർ: സ്വിമ്മിംഗ് പൂളിൽ, വെള്ളത്തിന് മുകളിൽ 50 അടി നീളത്തിൽ കമലഹാസൻ ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്. നിരവധി മീഡിയങ്ങളിൽ ചിത്രം തീർക്കുന്ന സുരേഷിന്റെ 85ാമത്തെ മീഡിയം ഉപയോഗിച്ചുള്ള ചിത്രമാണ് ഫോം ഷീറ്റിൽ പിറന്നത്. കുട്ടികൾ ക്രാഫ്റ്റ് വർക്കുകൾക്കായി ഉപയോഗിക്കുന്ന വിവിധ നിറങ്ങളിലുള്ള 2500 എ ഫോർ ഷീറ്റുകൾ കൊണ്ടാണ് ചിത്രം തയ്യാറാക്കിയത്.
മൂന്നാറിലെ വൈബ് റിസോർട്ടിന്റെ അഞ്ചാം നിലയിലുള്ള സ്വിമ്മിംഗ് പൂളിൽ രണ്ടു ദിവസം സമയമെടുത്ത് 50 അടി നീളത്തിലും 30 അടി വീതിയിലുമാണ് ചിത്രം തയ്യാറാക്കിയത്. കണ്ടന്റ് ക്രിയേറ്റേഴ്സ് ഒഫ് കേരള എന്ന യൂ ട്യൂബേഴ്സ് സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ് ചിത്രം തീർത്തത്.
തറയിലും പറമ്പിലും പാടത്തും സ്റ്റേഡിയത്തിലുമൊക്കെ വലിയ ചിത്രങ്ങൾ വരച്ചിട്ടുണ്ടെങ്കിലും സ്വിമ്മിംഗ് പൂൾ കാൻവാസാക്കുന്നത് ആദ്യമാണെന്ന് സുരേഷ് പറഞ്ഞു. സുരേഷിനെ കൂടാതെ മകൻ ഇന്ദ്രജിത്ത്, രാകേഷ് പള്ളത്ത്, സന്ദീപ് എന്നിവർ സഹായികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |