തിരുവനന്തപുരം: പൊതുമേഖലയുടെ വികസനമാണ് നാടിന്റെ പുരോഗതിക്ക് ആവശ്യമെന്ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. കെ.എസ്.ഇ.ബി ഓഫീസേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനത്തിൽ ഓൺലൈൻ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ജനതാദൾ(എസ്) ദേശീയ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ബി.എം. ഫാറൂഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെമിനാർ പരമ്പര വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ജലവൈദ്യുത പദ്ധതികളുടെ നടത്തിപ്പിനായി പൊതുജന സഹകരണം ഊർജിതമാക്കണമെന്ന് മന്ത്രി സൂചിപ്പിച്ചു. മുതിർന്ന പൗരന്മാരെയും അശരണരെയും സഹകരിക്കാനും സംരക്ഷിക്കാനും സർവീസ് സംഘടനകൾ ഉൾപ്പെടെയുളളവർ മുന്നോട്ട് വരണമെന്ന് ചാരിറ്റി പ്രവർത്തനം ഉദ്ഘാടനം ചെയ്ത എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. വൈദ്യുതി പഠനകേന്ദ്രം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഒറ്റഗ്രിഡായി കണ്ട് വൈദ്യുതി ഉത്പാദിപ്പിച്ച് ആവശ്യം കഴിഞ്ഞ് അന്യസംസ്ഥാനങ്ങൾക്ക് വിൽക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.ബി. അശോക് പറഞ്ഞു. തുടർന്ന് നടന്ന സെമിനാറിൽ കെ.എസ്.ഇ.ബി.ഒ.എ സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ്, കെ.എസ്.ഇ.ബി.ഒ.എഫ് ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, അനിൽ.ജി, എസ്.ഐ.ഇ.ടി ഡയറക്ടർ അബുരാജ് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.സുബാഷ് അദ്ധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ആർ.രാജീവ്, ജോൺ ബ്രിട്ടോ, മനോജ്.ഡി, കെ.ടി. കരുണാകരൻ, വേണുഗോപാൽ, ടി.പി. പ്രേംകുമാർ,മനോജ് കുമാർ,സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |