കൊച്ചി: സിറോമലബാർ സഭയുടെ അമേരിക്കയിലെ ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ മെത്രാനായി ബിഷപ്പ് ജോയി ആലപ്പാട്ടിനെ നിയമിച്ചു. 1956 സെപ്തംബർ 27ന് ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകയിലാണ് ജോയി ആലപ്പാട്ടിന്റെ ജനനം. 1981ൽ വൈദികപട്ടം സ്വീകരിച്ചു. 1993ലാണ് അമേരിക്കയിലെത്തിയത്. മിഷൻ കേന്ദ്രങ്ങളുടെ ഡയറക്ടറായും മാർതോമാശ്ലീഹാ സിറോമലബാർ കത്തീഡ്രൽ ദേവാലയം വികാരിയായും പ്രവർത്തിച്ചു. 2014 ജൂലായ് 24ന് രൂപതയുടെ സഹായമെത്രാനായും സെപ്തംബർ 27ന് മെത്രാനായും അഭിഷിക്തനായി. രൂപതയുടെ പ്രഥമ മെത്രാൻ ജേക്കബ് അങ്ങാടിയത്ത് 75 വയസ് പൂർത്തിയായതിനാൽ രാജി സമർപ്പിച്ചതിനെ തുടർന്നാണ് മാർപാപ്പ പുതിയ നിയമനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |