ന്യൂഡൽഹി: നായ തന്നെനാേക്കി കുരച്ചതിന്റെ ദേഷ്യത്തിൽ യുവാവ് അയൽക്കാരെ ഇരുവടികൊണ്ട് ആക്രമിച്ചു. സംഭവത്തിൽ നായയുടെ ഉടമസ്ഥയായ സ്ത്രീ ഉൾപ്പടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കടിയേറ്റ നായയും ഗുരുതരാവസ്ഥയിലാണ്.
ഡൽഹിയിലെ പശ്ചിം വിഹാർ മേഖലയിലാണ് സംഭവം. വഴിയേ നടന്നുപോയപ്പോൾ നായ കുരച്ചുകൊണ്ട് തന്റെ നേരെ പാഞ്ഞുവന്നു എന്നാണ് യുവാവ് ആരോപിക്കുന്നത്. കലികയറിയ ഇയാൾ ഇരുമ്പുവടിയുമായി നായയുടെ പിന്നാലെ പാഞ്ഞു. ഇത് കണ്ട വീട്ടുകാർ നായയെ ആക്രമിക്കുന്നത് തടഞ്ഞു. അപ്പോഴാണ് നായയെയും വീട്ടുകാരെയും കമ്പിവടികൊണ്ട് ആക്രമിച്ചത്.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീട്ടുകാരുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും വസ്തുതകൾ പരിശോധിച്ചുവരികയാണെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പശ്ചിമ വിഹാർ ഈസ്റ്റ് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |