SignIn
Kerala Kaumudi Online
Thursday, 19 September 2024 10.04 AM IST

ലൂസിഫർ തെലുങ്ക് പതിപ്പ് ഗോഡ്‌ഫാദർ ടീസർ

Increase Font Size Decrease Font Size Print Page

kk

മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഗോഡ്‌ഫാദർ ടീസർ പുറത്ത്. ചിരഞ്ജീവിയുടെ ഇൻട്രോ സീൻ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. തമിഴിലെ സൂപ്പർഹിറ്ര് സംവിധായകൻ മോഹൻരാജ് ( ജയം രാജ) ആണ് തെലുങ്ക് ലൂസിഫർ ഒരുക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ‌്സ്റ്റർ കഥാപാത്രത്തിന്റെ വേഷം സൽമാൻ ഖാൻ ആണ് പുനരവതരിപ്പിക്കുന്നത്. മഞ്ജുവാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയൻതാര പുനരവതരിപ്പിക്കുന്നു. സത്യദേവ് കബര ആണ് മറ്റൊരു പ്രധാന താരം. റൊമാന്റിക് ട്രാക്കിലൂടെയാണ് തെലുങ്ക് ലൂസിഫർ ഒരുങ്ങുന്നത്. പുരി ജഗന്നാഥ്, നാസർ, ഹരീഷ് ഉത്തമൻ, സച്ചിൻ ഖഡേക്കർ എന്നിവരാണ് മറ്റു താരങ്ങൾ. നീരവ് ഷാ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും എസ്. തമൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. കൊനിഡേല പ്രൊഡക്‌ഷൻ കമ്പനി, മെഗാ സൂപ്പർ ഗുഡ് ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LUCIFAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.