കൊച്ചി: ഭക്ഷണത്തിന് സർവീസ് ചാർജീടാക്കുന്നത് വിലക്കുന്ന കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി ഉത്തരവ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സ്വാഗതംചെയ്തു. കേരളത്തിലെ ഹോട്ടലുകളിൽ ഭക്ഷണനിരക്കിനും ജി.എസ്.ടിക്കും പുറമെ സർവീസ് ചാർജ് ഈടാക്കുന്നില്ല. മികച്ച സേവനത്തിന് ജീവനക്കാർക്ക് ടിപ്പ് നൽകുന്നത് ഉപഭോക്താക്കളുടെ വിവേചനാധികാരമാണ്. അതുകൊണ്ടുതന്നെ ഉത്തരവ് സംസ്ഥാനത്തെ ഹോട്ടലുകളെയും റസ്റ്റോറന്റുകളെയും ബാധിക്കില്ലെന്ന് കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |