ചിറക്കടവ്. വെള്ളാളസമാജം സ്കൂളിൽ വായനപക്ഷാചരണ മത്സരങ്ങൾ നടത്തി. സമാപന സമ്മേളനത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എൻ.സോജൻ ക്ലാസ് നയിച്ചു. കുട്ടികൾക്ക് വായനശാല അംഗത്വം വിതരണം ചെയ്തു. സ്കൂൾ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക എം.ജി.സീന സമ്മാനങ്ങൾ നൽകി. ബിന്ദു മോൾ.എസ്, ബി.ശ്രീരാജ്, എസ്.ശ്രീകല, സിജു പി.എൻ, വി.എൻ ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വായനശാല പ്രസിഡന്റ് കെ.എസ്.രാജൻപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കവി ബാബു സക്കറിയ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, പ്രധാനാദ്ധ്യാപിക എം.ജി സീന, ടി.പി.ശ്രീലാൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |