പയ്യന്നൂർ: പയ്യന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പതിനൊന്നാമത്തെ ശാഖ സൗത്ത് ബസാർ ബ്രാഞ്ച് ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ നിർവ്വഹിച്ചു.വ ടി. ഐ. മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷനായിരുന്നു. മുൻ എം.എൽ.എമാരായ ടി.വി. രാജേഷ് ആദ്യ നിക്ഷേപവും സി. കൃഷ്ണൻ സ്ട്രോംഗ് റൂമും ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത കംപ്യൂട്ടർ സ്വിച്ച് ഓൺ കർമ്മവും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ വി. രാമകൃഷ്ണൻ ലോക്കർ ഉദ്ഘാടനവും നിർവ്വഹിച്ചു.
ബാങ്ക് പ്രസിഡണ്ട് ശശി വട്ടക്കൊവ്വൽ സ്വാഗതം പറഞ്ഞു. എം.പി. ചിത്ര, അജിത എടക്കാടൻ, എം.കെ. സൈബൂന്നിസ, ഇ.പി. കരുണാകരൻ, എം.കെ. രാജൻ, അഡ്വ. ടി.വി. അജയ കുമാർ, പി.സി. ഗണേശൻ, ടി. സന്തോഷ് കുമാർ, ടി.വി. നിഷ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |