തിരുവനന്തപുരം: സംസ്ഥാനത്തെ പ്ളസ് വൺ പ്രവേശനത്തിനായി ഇന്നുമുതൽ 18വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു റവന്യു ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകും. ഒരു വിദ്യാർത്ഥിക്ക് ഒന്നിലേറെ ജില്ലകളിൽ അപേക്ഷിക്കാം.
www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസായ 25 രൂപ പ്രവേശന സമയത്ത് അടച്ചാൽ മതി. ട്രയൽ അലോട്ട്മെന്റ് 21നും ആദ്യ അലോട്ട്മെന്റ് 27നും അവസാന അലോട്ട്മെന്റ് ആഗസ്റ്റ് 11നും നടക്കും. ആഗസ്റ്റ് 17നാണ് ക്ളാസുകൾ ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |