ചേർത്തല : 55-ാം വിവാഹ വാർഷികദിനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ഫോണിലൂടെ ആശംസാപ്രവാഹം . ആഘോഷങ്ങൾ ഒന്നും ഇല്ലാതെയാണ് വിവാഹ വാർഷികദിനം കടന്നു പോയത്.
മകൾ വന്ദന,മരുമകൻ ശ്രീകുമാർ,മരുമകൾ ആശ തുഷാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇരുവരും ചേർന്ന് കേക്ക് മുറിച്ചു. മന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവർ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു. വീട്ടിൽ നേരിട്ടെത്താൻ ആഗ്രഹം പ്രകടിപ്പിച്ച എസ്.എൻ.ഡി.പി യോഗം നേതാക്കളോട്, തങ്ങളുടെ പ്രദേശങ്ങളിൽ സമുദായ പ്രവർത്തനങ്ങളിൽ വ്യാപൃതരാകാനാണ് വെള്ളാപ്പള്ളി നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |