തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ സത്യാവസ്ഥ തെളിയുന്നതുവരെ സിനിമയെടുക്കില്ലെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ പറഞ്ഞു. അദ്ദേഹം സംവിധാനം ചെയ്ത ഏഴാമത്തെ സിനിമ 'വഴക്ക്' രണ്ടാമത് സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ലോക സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് സനൽകുമാർ ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക് ഡൗണിനു മുൻപ് ചിത്രീകരിച്ച സിനിമ 2021ലാണ് പൂർത്തിയാക്കിയത്. ഇതിനിടയിൽ എനിക്കെതിരെ ചില അപവാദ പ്രചാരണങ്ങൾ നടന്നിരുന്നു. എനിക്കെതിരായ കേസിന് പിന്നിൽ അധികാരവും ശക്തിയുമുള്ള ചില ഇടുങ്ങിയ ചിന്താഗതിക്കാരാണ്. സത്യസന്ധത തെളിയിക്കപ്പെട്ടില്ലെങ്കിൽ ഇത് എന്റെ അവസാനത്തെ സിനിമയായിരിക്കും. - സനൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |