ചിത്രീകരണം സെപ്തംബറിൽ
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ റോഷൻ മാത്യുവും ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, അച്ഛാദിൻ, പാവാട, ജോണി ജോണി യേസ് അപ്പ എന്നീ ചിത്രങ്ങൾക്കുശേഷം ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രം ആണിത്. ബാലുവർഗീസ്, ജോണി ആന്റണി, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു താരങ്ങൾ. ഇഷ്ക് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ രതീഷ് രവിയുടെ രചനയിൽ ഒരുങ്ങുന്ന ചിത്രം സെപ്തംബറിൽ ആലപ്പുഴയിൽ ചിത്രീകരണം ആരംഭിക്കും.
നായികയടക്കം നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിൽ നിന്നുള്ളവർക്കാണ് മുൻഗണന. അതേസമയം നിരവധി ചിത്രങ്ങളാണ് റോഷന്റേതായി റിലീസിന് ഒരുങ്ങുന്നത്. ആസിഫ് അലിയോടൊപ്പം അഭിനയിച്ച സിബിമലയിൽ ചിത്രം കൊത്ത്, ബിജുമേനോനൊപ്പം ഒരു തെക്കൻ തല്ല് കേസ്, നായകനായി അഭിനയിച്ച ചതുരം, ചേര എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്.അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത വിക്രം ചിത്രം കോബ്രയിലൂടെ താരം തമിഴിലും എത്തിയിരിക്കുകയാണ്. ആഗസ്റ്റ് 12ന് കോബ്ര റിലീസ് ചെയ്യും. ബോളിവുഡിൽ ആലിയ ഭട്ടിനൊപ്പം ഡാർലിംഗ്സ് എന്ന ചിത്രം പൂർത്തിയാക്കിയ റോഷൻ തെലുങ്കിലും ഇൗവർഷം അരങ്ങേറ്റം കുറിച്ചു. നാനി, കീർത്തി സുരേഷ് ചിത്രം ദസറയിലൂടെയായിരുന്നു തെലുങ്ക് അരങ്ങേറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |