ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന എ. രഞ്ജിത്ത് സിനിമ പൂർത്തിയാവുന്നു
കാപ്പ പുരോഗമിക്കുന്നു
മലയാളത്തിന്റെ പ്രിയതാരം ആസിഫ് അലിയുടെ രണ്ട് ചിത്രങ്ങൾ തലസ്ഥാനത്ത് പുരോഗമിക്കുന്നു. നായക വേഷത്തിൽ അഭിനയിക്കുന്ന എ രഞ്ജിത്ത് സിനിമ, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്നീ ചിത്രങ്ങളാണ് ആസിഫ് അലിയുടേതായി ചിത്രീകരണം പുരോഗമിക്കുന്നത്. രണ്ടു ചിത്രങ്ങളും പൂർണമായും തിരുവനന്തപുരം നഗര പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കുടുംബപശ്ചാത്തലത്തിൽ റൊമാന്റിക് ത്രില്ലർ ചിത്രമാണ് നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവഹിക്കുന്ന എ രഞ്ജിത്ത് സിനിമ. ചിത്രത്തിൽ നമിത പ്രമോദ് ആണ് നായിക.
തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന കാപ്പയിൽ പൃഥ്വിരാജിനും മഞ്ജുവാര്യർക്കും ഒപ്പം സുപ്രധാന വേഷത്തിലാണ് ആസിഫ്. ബാച്ചിലർ പാർട്ടി, സപ്തമശ്രീ തസ്കരാ, അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളിൽ പൃഥ്വിരാജും ആസിഫ് അലിയും ഒരുമിച്ചിട്ടുണ്ട്. അതേസമയം നിവിൻ പോളിക്ക് ഒപ്പം ആസിഫ് അലി ഇടവേളക്കുശേഷം ഒന്നിച്ച മഹാവീര്യർ ഇന്ന് റിലീസ് ചെയ്യും. സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് ആണ് ആസിഫ് അലി നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സേതു കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയുമാണ് പ്രദർശനത്തിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |