കെലക്കാത്തെ സന്ദനമരം എന്നു തുടങ്ങുന്ന പാട്ട് പാടിയ നഞ്ചിയമ്മ അട്ടപ്പാടിയിലെ ഊരിൽ പുരസ്കാര നിറവിൽ
ഒരൊറ്റപാട്ടുകൊണ്ടും നിഷ്കളങ്കത കൊണ്ടും മലയാളികളുടെ സ്നേഹം മുഴുവൻ നേടിയ നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അംഗീകാരത്തിൽ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് ആദിവാസി കലാകാരിയായ അട്ടപ്പാടി സ്വദേശി നഞ്ചിയമ്മ ശ്രദ്ധ നേടുന്നത്. കെലക്കാത്തെ സന്ദനമരം എന്നു തുടങ്ങുന്ന ടൈറ്റിൽ ഗാനം ഇപ്പോഴും തരംഗമാവുന്നു.
അയ്യപ്പനും കോശിയും തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നതിന് മുമ്പേ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനപ്രീതി നേടിയിരുന്നു. സിനിമ കാണാത്ത പൃഥ്വിരാജിനെയും ബിജു മേനോനെയും അറിയാത്ത നഞ്ചിയമ്മയ്ക്ക് അയ്യപ്പനും കോശിയും എന്ന ചിത്രം വലിയ പ്രശസ്തി തന്നു .
സംവിധായകൻ സച്ചിയാണ് നഞ്ചിയമ്മ എന്ന ആദിവാസി കലാകാരിയെ കണ്ടെത്തുന്നത്. പാട്ട് ഇഷ്ടപ്പെട്ട സച്ചി നഞ്ചിയമ്മയെ കൊണ്ട് പാടിച്ചു. പാട്ട് എഴുതിയതും നഞ്ചിയമ്മ തന്നെ. ജേക്സ് ബിജോയ് ആണ് സംഗീതസംവിധാനം നിർവഹിച്ചത്.
പാട്ടും സിനിമയും തന്ന പ്രശസ്തിയുടെ പിന്നാലെ നഞ്ചിയമ്മ യുട്യൂബ് ചാനൽ ആരംഭിച്ച് തന്റെ കലാസപര്യ തുടരുമ്പോഴാണ് ദേശീയ അംഗീകാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |