SignIn
Kerala Kaumudi Online
Thursday, 19 September 2024 4.17 AM IST

പുരസ്‌കാരം മക്കള്‍ക്കും കുടുംബത്തിനും സമര്‍പ്പിക്കുന്നു, കേന്ദ്ര സർക്കാരിനും ആരാധകർക്കും നന്ദി; അവാർ‌ഡ് നേട്ടത്തിൽ പ്രതികരണവുമായി സൂര്യ

Increase Font Size Decrease Font Size Print Page
surya

ഇന്ന് 47ാം ജന്മദിനം ആഘോഷിക്കുന്ന സൂര്യക്ക് ലഭിച്ച ഇരട്ടി മധുരമായിരുന്നു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം. 'സൂരരൈ പോട്ര്' എന്ന സിനിമയിലെ അഭിനയത്തിനാണ് 2020ലെ മികച്ച നടനെന്ന പുരസ്‌കാരം സൂര്യയെ തേടിയെത്തിയത്.

ഇപ്പോഴിതാ അവാർഡ് നേട്ടത്തിലെ സന്തോഷം പങ്കുവയ്ക്കുകയാണ് താരം. സോഷ്യൽ മീഡിയയിലെ കുറിപ്പിലൂടെയാണ് താരം പ്രതികരിച്ചത്.

'സൂരരൈ പോട്രിന് അഞ്ച് അവാർഡുകൾ ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. മക്കളായ ദിയയ്‌ക്കും ദേവിനും കുടുംബത്തിനും ഞാൻ അവാര്‍ഡ് സമര്‍പ്പിക്കുന്നു ഒ.ടി.ടി റിലീസായെത്തിയ ചിത്രത്തിന് ലഭിച്ച സ്വീകരണത്തിൽ ഞങ്ങൾ ആഹ്ളാദിച്ചിരുന്നു. ആ സന്തോഷം പുരസ്‌കാരനേട്ടത്തിലൂടെ ഇരട്ടിയായിരിക്കുകയാണ്. സംവിധായിക സുധ കൊങ്കരയുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് അവാര്‍ഡ്'- സൂര്യ കുറിച്ചു

മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അപർണ ബാലമുരളി, സം​ഗീത സംവിധായകൻ ജി.വി. പ്രകാശ്, സുധാ കൊങ്കരയ്ക്കൊപ്പം തിരക്കഥാ രചനയിൽ പങ്കാളിയായ ശാലിനി ഉഷാനായർ എന്നിവരേയും സൂര്യ അഭിനന്ദിച്ചു. ആരാധകര്‍ക്കും കേന്ദ്ര സര്‍ക്കാരിനും സൂര്യ നന്ദി അറിയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SURYA, SURYA BIRTHDAY, ACTOR SURYA, SURYA RESPONCE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.