SignIn
Kerala Kaumudi Online
Friday, 20 September 2024 3.00 PM IST

ഐഎഎസ് തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടർ,​ ജെറോമിക് ജോർജ് തിരുവനന്തപുരം കളക്ടറാകും,​ രേണുരാജ് എറണാകുളത്തേക്ക്

Increase Font Size Decrease Font Size Print Page
kk

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകളക്ടറായി നിയമിച്ചു. ആലപ്പുഴ കളക്ടറായിരുന്ന രേണു രാജിനെ എറണാകുളത്തേക്ക് മാറ്റി. തിരുവനന്തപുരം കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ആരോഗ്യവകുപ്പിൽ ജോയിന്റ് ഡയറക്ടറാകും. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡിയുടെ ചുമതലയും നവ്ജ്യോത് ഖോസെക്കാണ്. ജെറോമിക് ജോർജ് ആണ് തിരുവനന്തപുരത്തെ പുതിയ കളക്ടർ. നിലവിൽ ലാൻഡ് റവന്യു വിഭാഗം ജോയിന്റ് കമ്മിഷണറായിരുന്നു.

ഉദ്യോഗസ്ഥ തലത്തിലും മാറ്റമുണ്ട്. കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ രാജമാണിക്യത്തെ റൂറൽ ഡെവലപ്‌മെന്റ് കമ്മിഷണറാക്കി. ജാഫർ മാലിക് പി.ആർ.ഡി ഡയറക്ടറാകും. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അധിക ചുമതലയും ജാഫർ മാലികിനുണ്ട്. കെ.എസ്‌.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറായി ഹരികിഷോറിനെ നിയമിക്കാനും സർക്കാർ തീരുമാനിച്ചു. നിലവിലെ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ ചുമതലയ്ക്കൊപ്പം കെ.എസ്.ഐ.ഡി.സി എം.ഡിയുടെ അധിക ചുമതലയാണ് ഹരികിഷോറിന് നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: IAS, DISTRICT COLLECTORS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.