മട്ടാഞ്ചേരി: സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന വയോധികനെ ഭീഷണിപ്പെടുത്തി ബാഗിൽ നിന്ന് റോൾഡ് ഗോൾഡ് ആഭരണങ്ങൾ തട്ടിയെടുത്തതായി പരാതി. കഴിഞ്ഞ 19നാണ് തൃശൂർ പുതുക്കാട് ചേലൂക്കാരൻ വീട്ടിൽ സി.ആർ രാജു(70) കവർച്ചയ്ക്കിരയായത്. കടകളിൽ നിന്ന് നിറം മങ്ങിയ ആഭരണങ്ങൾ എടുത്ത് തൃശൂരിൽ നിന്ന് പുതിയ ആഭരണങ്ങൾ കടകളിൽ എത്തിക്കുന്ന ജോലിയാണ് രാജുവിന്. പനയപ്പിള്ളിയിൽ നിന്ന് മട്ടാഞ്ചേരി ഇടക്കൊച്ചി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ ഇയാളുടെ പിന്നാലെ കയറിയ രണ്ട് യുവാക്കൾ ബാഗ് ബലമായി തുറക്കുകയും അയ്യായിരം രൂപ വിലയുള്ള രണ്ട് കവർ ആഭരണങ്ങൾ എടുക്കുകയും ചെയ്തു. തടയാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തി. മറ്റ് യാത്രക്കാരോ ജീവനക്കാരോ പ്രതികരിച്ചില്ല. തട്ടിയെടുത്തവർ തോപ്പുംപടിയിൽ ഇറങ്ങുകയും ചെയ്തു. രാജു തോപ്പുംപടി പൊലിസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |