ആലപ്പുഴ: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് വോട്ട് ചെയ്തയാൾ കുലം കുത്തിയാണെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ചെയ്തയാളെ തിരിച്ചറിഞ്ഞാൽ അയാൾ രാഷ്ട്രീയ കേരളത്തിൽ അപ്രസക്തനാകും. ഒരു വോട്ടെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിക്ക് കിട്ടിയത് അപകടമാണ്. രാഷ്ട്രീയത്തിലെ മര്യാദകേടാണിത്. ഏത് പാർട്ടിയിലായാലും നടപടി ഉറപ്പാണ്. എല്ലാ പാർട്ടികൾക്കും ഇത് പാഠമാകണം. എൽ.ഡി.എഫിലെ കക്ഷികളിൽപ്പെട്ടവരാരും ഇത്തരത്തിൽ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |