SignIn
Kerala Kaumudi Online
Wednesday, 15 May 2024 12.06 AM IST

അംഗനമാരുടെ കൈകളിൽ ദേശിംഗനാട് സുഭദ്രം

കൊല്ലം: ദേശിംഗനാടിന്റെ ഭരണം അംഗനമാരുടെ കൈകളിൽ സുരക്ഷിതം. മന്ത്രി, മേയർ, ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,​ ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്ളാനിംഗ് ഓഫീസർ, എ.ഡി.എം, തഹസീൽദാർ തുടങ്ങി ജില്ലയിലെ സുപ്രാന പദവികളിലെല്ലാം സ്ത്രീകളാണ്.

മന്ത്രി ചിഞ്ചു റാണി, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പ‌ഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ തുടങ്ങിയവർ ജനപ്രതിനിധികളെഎന്ന നിലയിൽ പ്രധാന പദവികൾ വഹിക്കുന്നു. ജില്ലയുടെ രണ്ട് സുപ്രധാന ഭരണ പദവികളായ ജില്ലാ കളക്ടറും സിറ്റി പൊലീസ് കമ്മീഷണറും വനിതകളാണ്. കഴിഞ്ഞ ഒരു വർഷമായി അഫ്സാന പർവീണാണ് ജില്ലാകളക്ടർ. അടുത്തിടെയാണ് സിറ്റി പൊലീസ് കമ്മിഷണറായി മെറിൻ ജോസഫ് ചുമതലയേറ്റത്. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയായി എം.ബി. സ്നേഹലതയും ജില്ലാ പ്ളാനിംഗ് ഓഫീസറായി പി.ജെ.ആമിനയും ജില്ലാ മെഡിക്കൽ ഓഫീസറായി ബിന്ദു മോഹനനും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി ബീന റാണിയും കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്ററായി എം.ആർ. ജയഗീതയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയായി ഡോ. രമ്യ.ആർ. കുമാറും തഹസീൽദാറായി ജാസ്മിൻ ജോർജും പ്രവർത്തിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.