നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഒന്നേമുക്കാൽ കോടിയുടെ അനധികൃത സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് പിടികൂടി. ദുബായിൽ നിന്ന് ഇന്നലെ പുലർച്ചെ കൊച്ചിയിലെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്ദീനെയാണ് അറസ്റ്റ് ചെയ്തത്.
ജീൻസിനകത്ത് അറയുണ്ടാക്കിയാണ് 2333ഗ്രാം 24 കാരറ്റ് തങ്കക്കട്ടികൾ ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് ആഭ്യന്തര വിപണിയിൽ 1,74,63,340രൂപ വിലവരും. ഗ്രീൻചാനൽവഴി പുറത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ ഇയാളെ ഉദ്യോഗസ്ഥർ പരിശോധനിക്കുകയായിരുന്നു. അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്നാണ് സൂചന. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |