പീരുമേട്: പൊതുവിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷ കേരളവും സംയുക്തമായി നടത്തുന്ന സ്കൂൾ അദ്ധ്യാപകർക്കുള്ള ജില്ലാ തല പരിശീലനത്തിന് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്തു. പീരുമേട് എ.ഇ.ഒ എം. രമേഷ് അദ്ധ്യക്ഷത വഹിച്ചു. കാലോചിതമായി പരിഷ്കരിക്കുന്ന സിലബസ് ഉൾക്കൊണ്ടു കൊണ്ട് വിദ്യാഭ്യാസ രീതയിലും സമീപനത്തിലും മാറ്റമുൾക്കൊണ്ടു കൊണ്ട് അദ്ധ്യാപകരെ പ്രാപ്തമാക്കുന്നതിന് പരിശീലനത്തിന് കഴിയുമെന്ന് കെ.ടി. ബിനു പറഞ്ഞു. ബി.ആർ.സി ട്രെയ്നർമാരായ ഷിന്ദു കെ.കെ, ആര്യ പി.എസ്. എന്നിവർ ക്ലാസെടുത്തു. അനീഷ് തങ്കപ്പൻ, ഡി. സെൽവം എന്നിവർ സംസാരിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ എന്നീ തലങ്ങളിലായി കുട്ടിക്കാനം മരിയൻ കോളേജ്, പീരുമേട് സി.പി.എം സ്കൂൾ, കുമളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |