തെലുങ്കിലും തമിഴിലും ഒരേപോലെ തിളങ്ങുന്ന റാഷി ഖന്ന ലിപ് ലോപ് രംഗങ്ങളിൽ അഭിനയിക്കുന്ന ചിത്രങ്ങൾ പരാജയപ്പെടുമെന്ന് ആരാധകർ. റാഷിയുടെ ചുണ്ടിൽ നായകൻ ചുംബിക്കുന്ന രംഗങ്ങൾ ഉണ്ടെങ്കിലും ബോക്സാഫീസിൽ ചിത്രം തകർന്നടിയുമെത്രേ. നാഗചൈതന്യയുടെ നായികയായി അഭിനയിച്ച താങ്ക്യു ജൂലായ് 22ന് ആണ് റിലീസ് ചെയ്തത്. ചിത്രത്തിൽ നാഗയ്ക്കൊപ്പം റാഷിയുടെ ലിപ് ലോക് സീനുകൾ ഉണ്ടായിരുന്നു. ആദ്യ ദിനം തന്നെ സിനിമ ദുരന്തമായി മാറി. ഇതിനുമുമ്പ് വരുൺ തേജിനൊപ്പം തോളി എന്ന ചിത്രത്തിൽ റാഷി ലിപ് ലോക്ചെയ്തിരുന്നു.
എന്നാൽ തോളി മികച്ച വിജയം നേടുകയാണ് ഉണ്ടായത്. അതിനുശേഷമാണ് റാഷിക്ക് പരാജയം നേരിടേണ്ടിവന്നത്. വിജയ് ദേവകൊണ്ടയുടെ വേൾഡ് ഫെയിമസ് ലവർ എന്ന ചിത്രത്തിലും റാഷി ലിപ്ലോക് ചെയ്തെങ്കിലും കനത്ത പരാജയം നേരിട്ടു. ഇതിനു ശേഷം എത്തിയ ചിത്രമാണ് വിക്രം കെ. കുമാർ സംവിധാനം ചെയ്ത താങ്ക്യു. ഗ്ളാമർ സുന്ദരിയായ റാഷിയുടെ ചുംബന രംഗങ്ങൾ ഏൽക്കാത്തതിനു കാരണം എന്തായിരിക്കുമെന്നാണ് ആരാധകരുടെ ചിന്ത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |