SignIn
Kerala Kaumudi Online
Saturday, 27 April 2024 1.13 AM IST

മമ്മൂട്ടിയും ദുൽഖറും ഒരുമിക്കുന്ന ചിത്രം ഉടൻ എത്തുമോ? സൂചനകൾ നൽകി ദുൽഖർ

mammootty-dq

സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഒരുമിക്കുന്ന ഒരു സിനിമ. മമ്മൂട്ടിയും ദുൽഖറും ഏത് അഭിമുഖത്തിൽ പങ്കെടുത്താലും അവർ നേരിടുന്ന ചോദ്യങ്ങളിൽ ഒന്ന് ഇതായിരിക്കും. എന്നാൽ ഇതുവരെയായും ഈ ചോദ്യത്തിൽ നിന്നും ഇരുവരും അകലം പാലിച്ചിട്ടേയുള്ളു. ഒരുമിച്ച് അഭിനയിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് സാധാരണ ഇരുവരും കാര്യമായ പ്രതികരണങ്ങൾ ഒന്നും നൽകാറില്ല.

സിനിമാ ആസ്വാദകരുടെ ഏറെ നാളായുള്ള ഈ ചോദ്യത്തോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ദുൽഖർ. ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രമായ സീതാരാമത്തിന്റെ തമിഴ് ട്രെയിലർ ലോഞ്ച് വേളയിലാണ് ദുൽഖർ ഇതിനെകുറിച്ച് സംസാരിച്ചത്. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള ഉത്തരമായി താൻ അദ്ദേഹവുമായി ഇതിനെകുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയാണെന്നും ദുൽഖർ പറഞ്ഞു.

മമ്മൂട്ടിയുടെ ഒപ്പമുള്ള ചിത്രത്തിന് താൻ ഏത് നിമിഷവും തയ്യാറാണെന്നും ഇനി അദ്ദേഹമാണ് തീരുമാനമെടുക്കേണ്ടതെന്നും ദുൽഖർ പറഞ്ഞു. ഏത് ഭാഷയിലാണെങ്കിലും തന്റെ പിതാവിനൊപ്പം ഒരു സിനിമാ ചെയ്യാൻ താൻ തയ്യാറാണെന്നും ഇനി അതിനുള്ള മറുപടി നൽകേണ്ടത് അദ്ദേഹമാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

ഹനു രാഘവപ്പുടിയാണ് സീതാരാമത്തിന്റെ സംവിധായകൻ. മഹാനടിക്കു ശേഷം ദുൽഖറിന്റേതായി എത്തുന്ന തെലുങ്ക് ചിത്രമാണിത്. തെലുങ്കിനൊപ്പം മലയാളം, തമിഴ് പതിപ്പുകളും പ്രദർശനത്തിന് എത്തും. മൃണാൾ താക്കൂർ ആണ് ചിത്രത്തിലെ നായിക. രശ്‍മിക മന്ദാനയും സുമന്ദും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOOTTY, DULQUER, DQ, MALAYALAM, MOVIE, CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.