SignIn
Kerala Kaumudi Online
Thursday, 19 September 2024 1.52 PM IST

സർക്കാർ കരാറുകാരുടെ നിരാഹാരമാരംഭിച്ചു

Increase Font Size Decrease Font Size Print Page
march

തിരുവനന്തപുരം: നിർമ്മാണ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് വി.ജോയ് എം.എൽ.എ ആവശ്യപ്പെട്ടു.സർക്കാർ കരാറുകാരുടെ ഏകോപന സമിതിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ആരംഭിച്ച 24 മണിക്കൂർ നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. വില വ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും ഉൾപ്പെടുത്തുക,ജി.എസ്.ടി നടപടിക്രമം ലഘൂകരിക്കുക,അഞ്ച് ലക്ഷം രൂപവരെയുള്ള നിർമ്മാണ പ്രവൃത്തികൾ ഇ-ടെൻഡറിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. മുൻ എം.എൽ.എ വി.കെ.സി. മുഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു.എം.എൽ.എമാരായ ടി.വി.ഇബ്രാഹിം,കെ.ഡി.പ്രസേനൻ,മുൻമന്ത്രി വി.എസ്.ശിവകുമാർ,നേതാക്കളായ വർഗീസ് കണ്ണമ്പള്ളി,കെ.ജെ.വർഗീസ്,സണ്ണി ചെന്നിക്കര,നജീബ് മണ്ണേൽ,പോൾ.ടി.മാത്യു,എം.കെ. ഷാജഹാൻ,ജി.തൃദീപ്,പി.വി.കൃഷ്ണൻ,ആർ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.വിവിധ സംഘടനകളിലെ 20 പേർ നിരാഹാരമിരുന്നു. ഇന്ന് രാവിലെ 10ന് സത്യഗ്രഹം സമാപിക്കും.സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമാപനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NIRAHARASATHYAGRAHAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.