തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെയുണ്ടായ അക്രമ സംഭവം അപലപനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.കോൺഗ്രസ് ചില വ്യക്തികളെ ഉപയോഗിച്ച് അക്രമം നടത്തുന്നു.മുഖ്യമന്ത്രി എവിടെ സഞ്ചരിച്ചാലും അക്രമിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ് അജൻഡയാക്കി മാറ്റിയിരിക്കുകയാണ്. ആലപ്പുഴയിലെ ഒരു കോൺഗ്രസ്സുകാരനാണ് ഈ അക്രമം നടത്തിയിരിക്കുന്നത്.റോഡ് മാർഗ്ഗം സഞ്ചരിച്ചാലും വിമാന മാർഗ്ഗം സഞ്ചരിച്ചാലും അക്രമം നടത്തുന്നു.മുഖ്യമന്ത്രിയുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള മുന്നേറ്റം ഇതുകൊണ്ടൊന്നും തടഞ്ഞുനിറുത്താനാവില്ലെന്നും മുഖ്യമന്ത്രിക്കെതിരെ നടത്തിയ കൈയേറ്റത്തിനെതിരെ പ്രതിഷേധിക്കണമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |