SignIn
Kerala Kaumudi Online
Friday, 20 September 2024 8.19 PM IST

ഹർ ഘർ തിരംഗ: പോസ്റ്റ് ഓഫീസുകൾ വഴി ഒരു കോടി പതാകകൾ വിൽക്കും

Increase Font Size Decrease Font Size Print Page
post-office

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ മഹോത്സവിന്റെ ഭാഗമായി സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകളിലൂടെ ഒരു കോടി പതാകകൾ വിൽക്കും. ഇതിന്റെ വിതരണം ആരംഭിച്ചു. 25 രൂപയാണ് വില.​13,14,15 തീയതികളിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഓരോ വീട്ടിലും ത്രിവർണം (ഹർ ഘർ തിരംഗ) കാമ്പയിനുവേണ്ടി കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരമാണ് പതാകകളുടെ വിതരണം. പതാക ഉയർത്തേണ്ട രീതി പോസ്റ്റ് ഓഫീസ് ജീവനക്കാർ ജനങ്ങൾക്ക് വിവരിച്ചുനൽകും.കാമ്പയിനെ സംബന്ധിച്ച് വിദ്യാർത്ഥികളിൽ ബോധവത്കരണം നടത്തുകയും ചെയ്യും.

 പതാകകൾ ഗുജറാത്തിൽ നിന്ന്

ഗുജറാത്തിലെ സൂററ്റിൽ നിന്നാണ് പതാകകൾ എത്തിക്കുന്നത്. ടെക്‌സ്റ്റൈൽ മന്ത്രാലയത്തിനാണ് ഇതിന്റെ ചുമതല. ഇന്നലെ 1.25 ലക്ഷം പതാകകളാണ് എത്തിച്ചത്. സാധാരണ തുണി,​ ലിനൻ എന്നിവകൊണ്ട് നിർമ്മിച്ച പതാകകളുടെ കൂടുതൽ സ്റ്റോക്ക് വരുംദിവസങ്ങളിൽ എത്തിക്കും. കേരളത്തിലെ 24 പോസ്റ്റൽ സർക്കിളുകളിലായി 5058 പോസ്റ്റ് ഓഫീസുകൾ വഴിയാണ് വിതരണം. www.indiapost.gov.in എന്ന ഇ-പോസ്റ്റ് ഓഫീസ് പോർട്ടൽ വഴിയും പതാകകൾ ബുക്ക് ചെയ്യാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POSTOFFICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.