തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഈ മാസം 14ന് അർദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് നിർദ്ദേശിച്ച് സ്പീക്കർ എം.ബി. രാജേഷിനും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കത്ത് നൽകി.
സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണ പുതുക്കാനും മതേതര ജനാധിപത്യ മൂല്യങ്ങൾ ഉൾപ്പെടെയുള്ള ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കാനും ഒന്നിച്ച് പോരാടുമെന്ന പ്രമേയം സഭ പാസാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെ 25ാം വാർഷികമായ 1972 ആഗസ്റ്റ് 14ന് രാത്രി ഗവർണറുടെ സാന്നിദ്ധ്യത്തിൽ സഭ സമ്മേളിച്ചതും നാല്പതാം വാർഷികത്തിന് 1987 ആഗസ്റ്റ് 13ന് പ്രത്യേക സിറ്റിംഗ് നടത്തിയതും കത്തിൽ ചൂണ്ടിക്കാട്ടി.
ആഗസ്റ്റ് 14ന് അർദ്ധരാത്രി സമ്മേളിക്കാൻ അസൗകര്യമുണ്ടെങ്കിൽ മറ്റൊരു ദിവസം ചേരണമെന്നും കത്തിൽ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |