SignIn
Kerala Kaumudi Online
Thursday, 19 September 2024 3.42 AM IST

"എല്ലാം കാണിച്ചുകൊണ്ടാണ് സാറെ അവൻ കുളിക്കുന്നത്", നിയമ ലംഘനങ്ങൾ റീൽസ് ആക്കിയവരെ 'ട്രോളി' മോട്ടോർ വാഹന വകുപ്പ്; ക്ലൈമാക്സിൽ ഒരു ട്വിസ്റ്റുമുണ്ട്‌

Increase Font Size Decrease Font Size Print Page
troll

നിയമ ലംഘകർക്കെതിരെ ട്രോളുമായി മോട്ടോർ വാഹന വകുപ്പ്. രണ്ട് യുവാക്കൾ ബൈക്കിൽ പോകുന്നതും, പിറകിൽ ഇരിക്കുന്ന യുവാവ് വണ്ടിയോടിക്കുന്നയാളെ കുളിപ്പിക്കുന്നതിന്റെയും റിൽസ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഹെൽമറ്റ് പോലും ധരിക്കാതെയാണ് യുവാക്കൾ ബൈക്കിൽ പോകുന്നത്. റോഡരികിൽ നിൽക്കുന്നവർ യുവാക്കളെ നോക്കുന്നതും വീഡിയോയിലുണ്ട്. ഇതിനുപിന്നാലെയാണ് 'നിയമ ലംഘനങ്ങൾ റീൽസ് ആക്കുന്നവരോട്' എന്ന ക്യാപ്ഷനോടുകൂടി, ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെ എം വി ഡി ട്രോൾ പങ്കുവച്ചിരിക്കുന്നത്.

' എല്ലാം കാണിച്ചുകൊണ്ടാണ് സാറെ അവൻ കുളിക്കുന്നത്' എന്ന ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ രംഗങ്ങൾ കോർത്തിണക്കിയാണ് ട്രോളുകൾ ഉണ്ടാക്കിയത്. ബൈക്ക് ഓടിച്ച യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തെന്നും വീഡിയോയുടെ അവസാനം എഴുതിക്കാണിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MVD KERALA, TROLL, SOCIAL MEDIA, LICENSE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.