തിരുവനന്തപുരം: കേരള സർവകലാശാല ബിരുദപ്രവേശനത്തിന്റെ ഒന്നാം ഘട്ട അലോട്ട്മെന്റ് www.admissions.keralauniversity.ac.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 11ന് വൈകിട്ട് 5 നകം ഓൺലൈനിൽ ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം. ഫീസടച്ചില്ലെങ്കിൽ അലോട്ട്മെന്റ് റദ്ദാക്കുന്നതിനൊപ്പം ശേഷിക്കുന്ന . അലോട്ട്മെന്റുകളിൽ പരിഗണിക്കുകയുമില്ല. ഹയർ ഓപ്ഷനുകൾ 11 ന് വൈകിട്ട് 5 നകം നീക്കണം. ഓപ്ഷനുകൾ നിലനിറുത്തുന്നവരെ അടുത്ത അലോട്ട്മെന്റിൽ ഈ ഓപ്ഷനുകളിലേക്കേ പരിഗണിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |