കൊളംബസ്: യു.എസിൽ ഒഹായോ സംസ്ഥാനത്തെ ബട്ലർ ടൗൺഷിപ്പ് മേഖലയിലെ വിവിധ സ്ഥലങ്ങളിലുണ്ടായ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നുണ്ടായ സംഭവത്തിൽ സ്റ്റീഫൻ മാർലോ (39) എന്നയാളെ പൊലീസ് ഇന്നലെ കാൻസാസിൽ നിന്ന് പിടികൂടി. വെടിവയ്പിന് ശേഷം ഒഹായോയിൽ നിന്ന് കടന്ന ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഡെയ്റ്റൺ നഗരത്തിൽ നിന്ന് 9 മൈൽ അകലെയാണ് 8,000ത്തോളം പേർ താമസിക്കുന്ന ബട്ലർ ടൗൺഷിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |