തിരുവനന്തപുരം: 27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ ഒൻപത് മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് തവണ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടന്ന മേള ഇത്തവണ അന്താരാഷ്ട്ര ഫെസ്റ്റിവൽ കലണ്ടർ അനുസരിച്ചാണ് ഡിസംബറിൽ നടത്തുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗം,ഇന്ത്യൻ സിനിമ ഇന്ന്,മലയാളം സിനിമ ഇന്ന്,ലോക സിനിമ തുടങ്ങിയ പൊതുവിഭാഗങ്ങളും മറ്റ് പാക്കേജുകളും ഉണ്ടാകും. 2021സെപ്തംബർ ഒന്നിനും 2022 ആഗസ്റ്റ് 31നും ഇടയിൽ പൂർത്തിയായ ഏഷ്യൻ,ആഫ്രിക്കൻ,ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളാണ് മത്സര വിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്. iffk.in എന്ന വെബ്സൈറ്റിലൂടെ 11 മുതൽ സെപ്തംബർ 11വൈകിട്ട് അഞ്ച് വരെ മത്സരത്തിനുള്ള എൻട്രികൾ സമർപ്പിക്കാം. വിശദാംശങ്ങളും മാനദണ്ഡങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |