SignIn
Kerala Kaumudi Online
Friday, 19 April 2024 8.35 PM IST

പ്രശസ്‌ത അമ്പയർ റൂഡി കോർട്‌സൺ വാഹനാപകടത്തിൽ മരിച്ചു; വിടവാങ്ങിയത് മുന്നൂറിലധികം മത്സരങ്ങൾ നിയന്ത്രിച്ച അതികായൻ

rudi

ജോഹന്നാസ്‌ബർഗ്: അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച അമ്പയർമാരിലൊരാളായ റൂ‌ഡ‌ി കോർട്‌സൺ വാഹനാപകടത്തിൽ മരിച്ചു. 71 വയസായിരുന്നു.ദക്ഷിണാഫ്രിക്കയിൽ സ്‌റ്റിൽബായിലുണ്ടായ കാറപകടത്തിൽ അദ്ദേഹത്തിന് ജീവൻ നഷ്‌ടമാകുകയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ജനിച്ച റൂഡി റെയിൽവെയിലാണ് ജോലി നോക്കിയിരുന്നത്. ക്രിക്കറ്റിനോടുള‌ള അദമ്യമായ താൽപര്യം കാരണം ജോലി ഉപേക്ഷിച്ച് അമ്പയറിംഗ് തിരഞ്ഞെടുത്തു, 1981 മുതൽ 2010വരെ 29 വർഷക്കാലം അന്താരാഷ്‌ട്ര മത്സരങ്ങൾ നിയന്ത്രിച്ചു.

സുഹൃത്തുക്കളോടൊത്ത് ഗോൾഫ് കളിക്കാൻ കേപ്‌ടൗണിലേക്ക് രണ്ട് ദിവസം മുൻപ് റൂഡി പോയിരുന്നു. ശേഷം നെൽസൺ മണ്ടേല ബേയിലെ വീട്ടിലേക്ക് മടങ്ങിവരവെയാണ് അപകടമുണ്ടായത്. ലോഡ്‌സിൽ 2010ൽ ഓസ്‌ട്രേലിയ പാകിസ്ഥാൻ മത്സരം നിയന്ത്രിച്ചാണ് റൂഡി വിരമിച്ചത്. 331 അന്താരാഷ്‌ട്ര മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PASSED AWAY, ROAD ACCIDENT, RUDI KOERTZEN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.