
ലണ്ടൻ: യുകെയിലെ ശ്രീനാരായണ ഗുരു മിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം രാഘവൻ സത്യദേവൻ (87) നിര്യാതനായി. ഇംഗ്ളണ്ടിലെ തോൺടൺ ഹീത്തിൽ 229 ബെൻഷം ലേനിൽ താമസിച്ചിരുന്ന രാഘവൻ ക്രോയിഡൺ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ഓഗസ്റ്റ് ആറിനാണ് അന്തരിച്ചത്. വർക്കല പേരേറ്റിൽ സ്വദേശിയാണ്. കല്ലമ്പലത്തായിരുന്നു താമസം.
യുകെയിലെ മലയാളി സമൂഹത്തിനിടയിൽ അറിയപ്പെടുന്ന വ്യക്തിയായിരുന്നു രാഘവൻ. മലയാളി സമൂഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു. ക്രോയിഡണിലെ ശ്രീനാരായണ ഗുരു മിഷനിൽ നടത്തിയിരുന്ന മാസപൂജയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും അനുസ്മരിക്കപ്പെടും.
ഭാര്യ: സുലേഖ, മക്കൾ: റെജിലാൽ, റെനിസ്, മരുമക്കൾ: മോന, ഷരൺ, ചെറുമക്കൾ: ഇഷ, ഋഷി.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വീട്ടിൽ ഒത്തുചേരൽ ഉണ്ടായിരിക്കുകയില്ല. നിങ്ങളുടെ പ്രാർത്ഥനകളിൽ അദ്ദേഹത്തെയും ഓർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സംസ്കാര ചടങ്ങുകൾ പിന്നീട്. അനുശോചനം അറിയിക്കുന്നതിനായി മക്കളെ ബന്ധപ്പെടാവുന്നതാണ്. റെജിലാൽ: 079466855609, റെനിസ്: 07931449560
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |