തിരുവനന്തപുരം: സ്വന്തമായി ഭൂമിയില്ലാത്ത പട്ടിക ജാതിക്കാർക്ക് പുനരധിവാസ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാനുള്ള പ്രായപരിധി 70 വയസായി ഉയർത്തി. വരുമാന പരിധി ഒരു ലക്ഷം രൂപയാക്കി. നിലവിൽ അര ലക്ഷമായിരുന്നു.
ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകളെ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതിയിൽ പരിഗണിക്കും. ധനസഹായം കൊണ്ടുവാങ്ങുന്ന ഭൂമി ഗുണഭോക്താവിന് നേരിട്ട് കണ്ട് താൽപര്യപ്പെട്ടതാണെന്നും ഭവന നിർമ്മാണത്തിന് അനുയോജ്യമാണെന്നും പട്ടികജാതി വികസന ഓഫീസർ ഉറപ്പാക്കണം. അർഹരായ പലർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് അറിഞ്ഞ് മന്ത്രി കെ.രാധാകൃഷ്ണൻ ചട്ടഭേദഗതിയ്ക്ക് നിർദ്ദേശിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |