തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലെ ബി.എസ്സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 23 വരെ അപേക്ഷാഫീസ് അടയ്ക്കാം. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വഴി അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 25. ജനറൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രോസ്സ്പെക്ടസ്സ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്: 0471-2560363, 364.
മാർക്ക് അപ്ലോഡ് ചെയ്യാം
തിരുവനന്തപുരം : എൻജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് പ്ലസ്ടുവിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എന്നീവ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് അപ്ലോഡ് ചെയ്യാനുള്ള സമയം ഇന്ന് വൈകിട്ട് 5ന് അവസാനിക്കും. പ്രവേശനപരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെയാണ് മാർക്ക് അപ്ലോഡ് ചെയ്യേണ്ടത്. മാർക്ക് അപ്ലോഡ് ചെയ്യാത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ലെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. വിശദവിവരങ്ങൾക്ക് 0471 2525300.
വിദ്യാഭ്യാസ വകുപ്പിൽ 429 നിയമനം
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം വഴി 429 പേരെ നിയമിച്ചു. ഇതുമൂലം സംസ്ഥാനത്തൊട്ടാകെ ഒഴിഞ്ഞു കിടന്നിരുന്ന 429 എച്ച്.എസ്.എസ്.ടി (ജൂനിയർ) തസ്തികകളിലേക്ക് അദ്ധ്യാപക നിയമനം നടക്കും. എച്ച്.എസ്.എസ്.ടി (ജൂനിയർ) ആയി നിയമനം ലഭിച്ച എച്ച്.എസ്.എ, യു.പി.എസ്.എ / എൽ.പി.എസ്.എ, ഹയർസെക്കൻഡറി വിഭാഗം മിനിസ്റ്റീരിയൽ ജീവനക്കാർ, ലാബ് അസിസ്റ്റന്റ് ജീവനക്കാർ എന്നിവർ നിലവിലത്തെ തസ്തികയിൽ നിന്നും വിടുതൽ ചെയ്യുന്ന മുറയ്ക്ക് ആ തസ്തികകളിൽ പുതിയ ഒഴിവുകൾ നിലവിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |