ഗായത്രി പുഷ്കർ ജോഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അജിത് നായകൻ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും. അതേസമയം വിക്രം വേദയുടെ ഹിന്ദി പതിപ്പാണ് ഗായത്രിയുടെയും പുഷ്കറിന്റെയും അണിയറയിൽ ഒരുങ്ങുന്ന ചിത്രം. തമിഴിൽ മാധവൻ ചെയ്ത വിക്രം എന്ന കഥാപാത്രത്തെ ഹിന്ദി പതിപ്പിൽ സെയ്ഫ് അലി ഖാൻ ആണ് പുനരവതരിപ്പിക്കുന്നത്. വിജയ് സേതുപതിയുടെ വേദയെ ഹിന്ദിയിൽ ഹൃതിക് റോഷൻ പുനരവതരിപ്പിക്കുന്നു.
സെപ്തംബർ 30ന് ചിത്രം തിയേറ്ററിൽ എത്തും.
തമിഴ് പതിപ്പിന്റെ സംവിധാനവും ഗായത്രി പുഷ്കർ ജോഡികളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |