ചെറുതുരുത്തി : കഞ്ഞി കുടിക്കുന്നതിനിടെ വറ്റ് തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. മലപ്പുറം ജില്ലയിലെ കാളികാവ് മമ്പാട്ട് മൂല വെള്ളയൂർ വീട്ടിൽ വിജേഷിന്റെ മകൻ ഒന്നരവയസുള്ള വിദേവ് ചന്ദ്രനാണ് മരിച്ചത്. ചെറുതുരുത്തിയിലുള്ള വാടക വീട്ടിൽ വെള്ളിയാഴ്ച രാവിലെ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ചോറ് തൊണ്ടയിൽ കുടുങ്ങിയത്.
വീട്ടുകാരും നാട്ടുകാരും ചേർന്ന് ചെറുതുരുത്തിയിലെയും വാണിയംകുളത്തെയും സ്വകാര്യആശുപത്രികളിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ എസ്.ഐ. ബിന്ദു ലാലിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ച് പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാതാവ് : ദേവിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |