മലയാളത്തിൽ അഞ്ചു ചിത്രങ്ങളിൽ നായികയായി ഉർവശി എത്തുന്നു. തമിഴിലും അഞ്ചു ചിത്രങ്ങളിൽ അഭിനയിക്കുന്നു. ഹെർ, ചാൾസ് എന്റർപ്രൈസസ്, ഉള്ളൊഴുക്ക്, ജലധാര പമ്പ് സെറ്റ് സിൻസ് 1962, എച്ച് എന്നിവയാണ് മലയാള ചിത്രങ്ങൾ. ഹെർ, ചാൾസ് എന്റർപ്രൈസസ്, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങൾ പൂർത്തിയായി. ജലധാര പമ്പ് സെറ്റിന്റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുന്നു.വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അഞ്ചു ചിത്രങ്ങളിലും ഉർവശി അവതരിപ്പിക്കുന്നത്. ചാൾസ് എന്റർപ്രൈസസിൽ ഗോമതി എന്ന കഥാപാത്രമാണ്. ഉള്ളൊഴുക്കിൽ ലീലാമ്മ എന്ന കുട്ടനാട്ടുകാരിയായി എത്തുന്നു. ഹേറിൽ ശാന്ത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹേർ, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങളിൽ പാർവതി തിരുവോത്തിനൊപ്പം ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ജലധാര പമ്പ് സെറ്റിൽ മൃണാളിനി ടീച്ചർ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിക്കുന്നത്. ഇന്ദ്രൻസാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.
മാക്സ് വെൽജോസ് സംവിധാനം ചെയ്യുന്ന എച്ച് സെപ്തംബറിൽ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്നു. ദിലീപിന്റെ ഭാര്യ വേഷത്തിൽ എത്തിയ കേശു ഈ വീടിന്റെ നാഥനാണ് അവസാനം പ്രേക്ഷകർക്ക് എത്തിയ ഉർവശി ചിത്രം. തമിഴിൽ വീട്ടില് വിശേഷം എന്ന ചിത്രത്തിലും. സുരറൈ പോട്രിനു ശേഷം ഉർവശിയുടേതായി ഒ.ടി.ടി റിലീസായി എത്തിയ ചിത്രം കൂടിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |