കൊച്ചി: സാമൂഹിക പരിഷ്കർത്താക്കളായ മഹാകവി കുമാരനാശാന്റെയും, സുബ്രഹ്മണ്യ ഭാരതിയുടേയും സ്മരണക്കായി തമിഴ് കൾച്ചറൽ റിസർച്ച് സെന്റർ ഏർപ്പെടുത്തിയ ആശാൻ - ഭാരതി ദേശീയ സാഹിത്യ പുരസ്‌കാരം കവിയും, ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. 2022 ആഗസ്റ്റ് 20 ശനിയാഴ്ച രാവിലെ 10.30 ന് തൃക്കാക്കര ഭാരത് മാതാ കോളേജിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്കാരം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |