കോഴിക്കോട്: പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാരെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.അനുഭവ സമ്പത്തും പക്വതയില്ലായ്മയുമാണ് അദ്ദേഹത്തിന്റെ പ്രശ്നം.സമര സംഘടനാ പ്രവർത്തനത്തിൽ കൊതുക് കടിച്ച വേദന പോലും പ്രതിപക്ഷ നേതാവ് അനുഭവിച്ചിട്ടില്ല.ബി.ജെ.പിയെ വിമർശിക്കുമ്പോളും ദേശീയപാത അതോറിട്ടിയുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുമ്പോഴും അദ്ദേഹത്തിന് പൊള്ളുന്നതെന്തിനാണ്.സവർക്കറെ പ്രധാനമന്ത്രി പുകഴ്ത്തുമ്പോൾ അതിനെതിരെ ഒരക്ഷരം മിണ്ടാൻ തയ്യാറായിട്ടില്ല.സി.പി.എം പ്രവർത്തകർ കൊല്ലപ്പെടേണ്ടവരാണ് എന്ന പ്രചാരണമാണ് വി.ഡി.സതീശനും കോൺഗ്രസ് നേതാക്കളും നടത്തുന്നത്.പാർട്ടിക്കെതിരായ വിമർശനങ്ങൾക്ക് മറുപടി പറയാൻ പ്രതിപക്ഷ നേതാവിന്റെ അനുമതി വാങ്ങേണ്ട കാര്യമില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |