തിരുവനന്തപുരം: പ്ളസ് വൺ സ്പോർട്സ് ക്വാട്ട വഴി പ്രവേശനം നേടിയവരിൽ ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്ന് സ്കോർ കാർഡ് നേടാത്തവർക്ക് 19 മുതൽ 25 വരെ അതത് ജില്ലാ സ്പോർട്സ് കൗൺസിലുകളിൽ അവസരമൊരുക്കുന്നു.ആദ്യ രണ്ട് ഘട്ടത്തിലും സ്കോർ കാർഡുണ്ടായിട്ടും അപേക്ഷിക്കാൻ കഴിയാത്തവർക്കായി സപ്ളിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിക്കാൻ അവസരം ലഭിക്കും. Creat Candidate Login- Sports ലിങ്കിലൂടെ Candidate Login- Sports രൂപീകരിച്ച് അപേക്ഷിക്കാം.അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവർക്ക് ക്യാൻഡിഡേറ്റ് ലോഗിനിലെ Renewal Application ലിങ്കിലൂടെ അപേക്ഷ പുതുക്കി നൽകാം.19 മുതൽ 26 വരെയാണ് അപേക്ഷിക്കേണ്ട സമയം.സപ്ളിമെന്ററി അലോട്ട്മെന്റിനുള്ള വേക്കൻസി അഡ്മിഷന് www.hscap.kerala.gov.inൽ 19ന് പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |