ഗോവയിൽ അവധി ആഘോഷത്തിലാണ് അമേയ. മാത്യു ഗോവൻ ബീച്ചിൽ ഇരിക്കുന്ന ചിത്രങ്ങൾ താരം സമൂഹമാദ്ധ്യമത്തിൽ ആരാധകർക്കായി പങ്കുവച്ചു. വേഷം കൊണ്ട് ആരെയും വിലയിരുത്താതെയിരിക്കുക. ഇതിലെന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നുന്ന സുഹൃത്തുക്കൾ ഉണ്ടോ... ന്നാ താൻ കേസ് കൊട്. ബാക്കി തല്ലുമാലയായി കാണാം. സദാചാരക്കാരെ ശാന്തരാകൂ." അമേയ ചിത്രത്തിനൊപ്പം കുറിച്ചു. കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയയായ താരമാണ് അമേയ. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് മലയാളത്തിലാണ് അമേയ അടിക്കുറിപ്പ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |