വാളയാർ: കോയമ്പത്തൂർ ചാവടിയിലെ സ്വകാര്യ കോളേജ് ബസ് തടഞ്ഞ് വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ കഞ്ചിക്കോട് മുക്രോണി തുമ്പിക്കുന്നം സ്വദേശി രോഹിത്ത് ഉൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ വാളയാർ പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച വൈകിട്ടാണ് കഞ്ചിക്കോട് റെയിൽവേ ജംഗ്ഷനിൽ സ്വകാര്യ കോളേജ് ബസിൽ കയറി ഒരു സംഘം ആളുകൾ വിദ്യാർത്ഥികളെ മർദ്ദിച്ചത്.കുട്ടികൾ തമ്മിലുള്ള തർക്കത്തിൽ പുറത്തുള്ളവർ ഇടപെടുകയായിരുന്നു.വിദ്യാർത്ഥികൾ തമ്മിൽ കോളേജിൽ ചില തർക്കങ്ങളുണ്ടായിരുന്നു. ഒരു വിഭാഗം വിദ്യാർത്ഥികൾ സംഭവം അവരുടെ നാട്ടിലറിയിക്കുകയും.പിന്നീട് മറുവിഭാഗത്തിലെ വിദ്യാർത്ഥികൾ വരുന്ന സ്വകാര്യ ബസ് പുതുശേരിയിൽ വച്ച് തടഞ്ഞ് ബസിൽ കയറി മർദിക്കുകയുമായിരുന്നു. വാളയാർ പൊലീസിനെ സംഭവം അറിയിച്ചെങ്കിലും വിദ്യാർത്ഥികൾ പരാതി നൽകാത്തതിനാൽ ആദ്യം കേസെടുത്തിരുന്നില്ല.ബസിലെ സി.സി ടിവി ദൃശ്യങ്ങൾ വെള്ളിയാഴ്ച പുറത്ത് വന്നതോടെയാണു കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |