SignIn
Kerala Kaumudi Online
Friday, 20 September 2024 4.07 AM IST

കാപ്പയിൽ ലഹരി മാഫിയ അകത്താവും #സ്വത്തും കണ്ടുകെട്ടും

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: മയക്കുമരുന്ന് കടത്തും വില്പനയും വർദ്ധിക്കുകയും അക്രമങ്ങൾ വ്യാപകമാവുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഇതുമായി ബന്ധമുള്ള സ്ഥിരം കുറ്റവാളികളെ കാപ്പ ചുമത്തി ജയിലിലാക്കാനും സ്വത്ത് കണ്ടുകെട്ടാനും പൊലീസ് തീരുമാനിച്ചു. ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കാനാണ് പൊലീസ് മേധാവി അനിൽ കാന്തിന്റെ നിർദ്ദേശം.

ഗുരുതരമായ രണ്ടു കേസുകളിലെങ്കിലും പ്രതിയാവുകയും കഴിഞ്ഞ ആറുമാസത്തിനകം പുതിയ കേസിൽ ഉൾപ്പെടുകയും ചെയ്തവരെയാണ് കാപ്പ ചുമത്തി അകത്താക്കുന്നത്.

ഒരു വർഷത്തിനിടെ, ഗുരുതരമായ കേസുകൾ 350ലേറെയുണ്ട്

പ്രതികളായവരിൽ

73 സ്ഥിരം കുറ്റവാളികളുമുണ്ട്.

മൂന്ന് വർഷത്തിനിടെ പതിനായിരത്തിലധികം മയക്കുമരുന്ന് കേസുകൾ ചാർജ് ചെയ്തെങ്കിലും സ്വത്ത് കണ്ടുകെട്ടൽ ശക്തമാക്കിയിരുന്നില്ല.

വരും ദിവസങ്ങളിൽ പ്രതികളുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടും.

മയക്കുമരുന്നുമായി ബന്ധമുള്ള സ്ഥിരം കുറ്റവാളികളുടെ വിവരങ്ങൾ എക്സൈസ് വിഭാഗം കാപ്പ ചുമത്താനായി പൊലീസിന് കൈമാറും. രണ്ടു വർഷത്തിനിടെ രണ്ടു ഡസനോളം കേസുകളിൽ മാത്രമാണ് എക്സൈസ് സ്വത്ത് കണ്ടുകെട്ടിയത്.

# തടവിലാക്കാൻ കാപ്പ

മറ്റുകുറ്റവാളികളെപ്പോലെ,മയക്കുമരുന്ന് കേസിലെ കുറ്റവാളികളെയും ഒരുവർഷം വരെ തടവിലാക്കാൻ കാപ്പ നിയമത്തിൽ വ്യവസ്ഥയുണ്ട്.

തൊട്ടുമുമ്പുള്ള ഏഴു വർഷത്തെ കേസുകളാണ് പരിഗണിക്കുക. അതിൽ അഞ്ചുവർഷമോ അതിനു മുകളിലോ ശിക്ഷ ലഭിക്കാവുന്ന ഒരു കേസെങ്കിലും ഉണ്ടാകണം. അല്ലെങ്കിൽ ഒരുവർഷംമുതൽ അഞ്ചുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസ്. അതുമല്ലെങ്കിൽ മൂന്ന് കേസുകളുടെ വിചാരണ നടക്കുന്നുണ്ടാകണം. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി കളക്ടർക്കു നൽകുന്നതോടെ കാപ്പ ചുമത്തുന്ന നടപടികളിലേക്ക് കടക്കും. റിപ്പോർട്ട് വിലയിരുത്തി കളക്ടർക്ക് തീരുമാനിക്കാം. നല്ല നടപ്പിന് നാടുകടത്തുകയോ,കരുതൽ തടങ്കലായി ജയിലിലടയ്ക്കുകയോ ചെയ്യാം.

സ്വത്ത് കണ്ടുകെട്ടാൻ

നർകോട്ടിക്സ് ആക്ട്

നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഇത്രയും കാലം കേരളത്തിൽ കർശനമാക്കിയിരുന്നില്ല.

ലഹരിയുപയോഗം ക്രമസമാധാന പ്രശ്നമായി മാറുന്ന പശ്ചാത്തലത്തിലാണ് നടപടികൾ കടുപ്പിക്കുന്നത്.

മയക്കുമരുന്ന് കേസുകൾ

(വർഷം, കേസ് )

2020................................ 8635

2021.................................9602

2022..............................13,624

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KAPPA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.