മഹാരാഷ്ട്രയിലെ വാർധയിലുള്ള കേന്ദ്ര സർവകലാശാലയായ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി വിശ്വവിദ്യാലയത്തിൽ 24 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 പ്രൊഫസർ തസ്തികയിലേക്കും 8 അസോസിയേറ്റ് പ്രൊഫസർ 6 അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ www.hindiviswa.org ൽ സമർപ്പിച്ചശേഷം ഹാർഡ് കോപ്പി സ്പീഡ് പോസ്റ്റായോ അല്ലെങ്കിൽ രജിസ്റ്റേഡ് പോസ്റ്റായോ അയക്കണം. ഓൺലൈനായി സെപ്തംബർ 3 മുമ്പും ഹാർഡ് കോപ്പിയായി സെപ്തംബർ 10 മുമ്പും അയക്കണം.
മാർക്കറ്റിംഗ് മാനേജർ
സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള കാഷ്യൂ ബോർഡിന്റെ തിരുവനന്തപുരം ഓഫീസിൽ മാനേജർ (മാർക്കറ്റിംഗ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. മൂന്ന് വർഷത്തിൽ കുറയാതെ സംഭരണത്തിലും വിപണനത്തിലുമുള്ള യോഗ്യത, രണ്ടു വർഷത്തിൽ കുറയാതെ കശുവണ്ടി മേഖലയിലെ പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.cmdkerala.netൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |