അമ്പലപ്പുഴ: ഡോ: എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെന്ററിന്റെ ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ച അദ്ധ്യാപിക സിന്ധു ജോഷിയെ ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. ശാസ്ത്ര, വിദ്യാഭ്യാസ, സാങ്കേതിക മേഖലകളിൽ മികവ് പുലർത്തുന്നവർക്ക് വേണ്ടി ഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് പുന്നപ്ര ഗവ. സി.വൈ.എം.എ യു.പി സ്കൂളിലെ അദ്ധ്യാപികയായ സിന്ധു ജോഷി അർഹയായത്. ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ ജോർജ് ഉപഹാരം നൽകി അനുമോദിച്ചു. നിയോജമണ്ഡലം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനായി. ഷെഫിഖ് പാലിയേറ്റിവ്, സലിം കൂരയിൽ, മുഹമ്മദ് പുറക്കാട്, ജി.രാധാകൃഷ്ണൻ, ഭദ്രാക്ഷൻ, ജോഷി, ഷിബ മുഹമ്മദ് എന്നിവർ പങ്കെടുത്തു.