തിരുവനന്തപുരം: പൈപ്പിടലിനും മറ്റും റോഡ് വെട്ടിപ്പൊളിക്കുന്നതിനോട് പൊതുമരാമത്ത് വകുപ്പ് മുഖം തിരിച്ചതോടെ, വീടുകളിൽ കുടിവെള്ളം എത്തിക്കുന്ന 'അമൃത് " അടക്കമുള്ള വാട്ടർ അതോറിട്ടിയുടെ 34 പദ്ധതികൾ പെരുവഴിയിൽ. റോഡ് മുറിക്കാൻ വാട്ടർ അതോറിട്ടിയുടെ 1180 അപേക്ഷകളാണ് കാത്തുകിടക്കുന്നത്. അമൃത് പദ്ധതിയുടെ ഒന്നാംഘട്ടം 2023 മാർച്ചിലും പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന ജൽജീവൻ മിഷൻ 2024ലുമാണ് പൂർത്തിയാക്കേണ്ടത്. കൂടുതൽ അപേക്ഷ കെട്ടിക്കിടക്കുന്നത് കോട്ടയത്താണ് - 257. കുറവ് കാസർകോട്ടും-8.
പല റോഡുകളുടെയും ഡിഫക്ട് ലയബിലിറ്രി പീരിഡ് (ഡി.എൽ.പി) തീരാത്തതും വർക്ക് ക്രമീകരിക്കുന്നതിലെ താമസവുമാണ് അനുമതി വൈകാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ജൂൺ മുതൽ ആഗസ്റ്റ് 15 വരെ മഴക്കാലമായതിനാൽ റോഡ് മുറിക്കാൻ അനുമതി നൽകാറില്ല. അതേസമയം അനുമതിയെ കുറിച്ചുള്ള ചർച്ചയ്ക്കായി പൊതുമരാമത്ത്, വാട്ടർ അതോറിട്ടി സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള ചീഫ് എൻജിനിയർമാരുടെ ഉന്നതതല സമിതി ഇന്നലെ യോഗം ചേർന്നു.
അപേക്ഷ കണക്ക്
ജില്ല.........പി.ഡബ്ലിയു.ഡി........പി.ഡബ്ലി.ഡി എൻ.എച്ച്........... പി.ഡബ്ലിയു.ഡി എൻ.എച്ച് (മോർത്ത്)..........ആർ.ഐ.സി.കെ.........എൻ.എച്ച്.എ.ഐ.......... കെ.ആർ.എഫ്.ബി..........കെ.എസ്.ടി.പി..........ആകെ എന്ന ക്രമത്തിൽ
തിരുവനന്തപുരം.............. 125.............. 0.............. 2.............. 1.............. 0.............. 11.............. 6.............. 146
കൊല്ലം............................ 108.............. 0..............25.................0.............. 4..............70..............4 ..............211
ആലപ്പുഴ...........................92.............. 1.............. 0.............. 0.............. 1................. 11............. 0 .............. 105
പത്തനംതിട്ട..................... 31.............. 0 .............. 3.............. 0.............. 8................ 2.................. 1.............. 45
കോട്ടയം............................228.............. 5.............. 17.............. 0.............. 0.............. 0.............. 7.............. 257
ഇടുക്കി - ഇല്ല
എറണാകുളം.............. .......57.............. 0..............1.............. 0.............. 11.............. 0.............. 0.............. 69
തൃശൂർ.......... 19.............. 1.............. 2.............. 0.............. 10.............. 1.............. 1.............. 34
പാലക്കാട്....... 11.............. 1.............. 1.............. 0 .............. 10.............. 1.............. 1 .............. 25
മലപ്പുറം.......... 73.............. 0.............. 0.............. 0.............. 16.............. 0.............. 3.............. 92
കോഴിക്കോട്.......... 37.............. 0.............. 2.............. 0.............. 4.............. 3.............. 0.............. 46
വയനാട്.............49.............. 1.............. 4.............. 0.............. 0.............. 2.............. 1.............. 57
കണ്ണൂർ............... 57.............. 0.............. 1.............. 0.............. 15.............. 13.............. 0.............. 86
കാസർകോട്...........5.............. 0.............. 0.............. 0.............. 3.............. 0.............. 0.............. ........8
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |