തിരുവല്ല : പരുമല തിരുവാർമംഗലം മഹാദേവ ക്ഷേത്രത്തിൽ വിനായകചതുർത്ഥി ആഘോഷം ഇന്ന് മുതൽ 31 വരെ നടക്കും. ഇന്ന് രാവിലെ എട്ടിന് ബ്രഹ്‌മകലശവും തുടർന്ന് വിനായക പുരാണപാരായണവും നടക്കും. 31ന് രാവിലെ 6ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതിഹോമം, എട്ടിന് ഗജപൂജയും ആനയൂട്ടും ഉണ്ടായിരിക്കും. ക്ഷേത്രംതന്ത്രി ത്രിവിക്രമൻ വാസുദേവ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 6.30ന് ഭക്തിഗാനസുധ എന്നിവയുണ്ടാകും.